ആവശ്യമുള്ള സാധനങ്ങൾ
Chichen – 1.200kg
Coconut Oil – 6 Tbs
Salt – 1 Tbs
Ginger – 1 big Piece
Garlic – 1 full
Green Chili – 3
Red Chili(Kashmiri) Powder – 2 Tbs
Garam Msala – 1 Tbs
Turmeric Powder – 1/2 Tsp
Pepper Powder – 1 Tbs
തയ്യാറാക്കുന്ന വിധം
ആദ്യം ചിക്കൻ കുറച്ചു വലിയ കഷ്ണങ്ങൾ ആക്കി മുറിച്ചു മാറ്റിവെക്കുക(ഫോർക് ഉപയോഗിച്ച് ചിക്കൻ കൊച്ചു ഹോൾസ് ഇടുക, വേകാൻ വേണ്ടിയാണ്). അതിനുശേഷം ഇഞ്ചിയും വെളുത്തുള്ളിയും ചതക്കുകയോ അല്ലെങ്കിൽ ഗ്രെറ്റർ ഇൽ ഗ്രേറ്റ് ചെയ്യുകയോ ചെയ്യുക, ഇതിലേക്ക് മുളകുപൊടി , ഗരം മസാല, മഞ്ഞൾപ്പൊടി, ഉപ്പ്,കുരുമുളകുപൊടി,ചതച്ച പച്ചമുളക്, കുറച്ചു എണ്ണ എന്നിവ ചേർത്ത് നന്നായി യോജിപ്പിച്ച ശേഷം മുറിച്ചു വെച്ചിരിക്കുന്ന ചിക്കൻ ഇൽ പുരട്ടി മാറ്റിവെക്കുക( ഏകദേശം 2 മണിക്കൂർ എങ്കിലും). പിന്നീട് ഒരു പാൻ എടുത്തു അതിൽ കുറച്ചു എണ്ണ ഒഴിച്ച് ചിക്കൻ കഷ്ണം ഇട്ടിട്ട് തീ കുറച്ചു വെച്ച് അടച്ചു വെക്കുക. ചിക്കൻ ഇൽ നിന്ന് ഉള്ള വെള്ളം ഇറങ്ങി അത് വേകാൻ വേണ്ടിയാണ് അടച്ചു വെക്കുന്നത്). വെള്ളം എല്ലാം പറ്റികഴിയുമ്പോൾ കുറച്ചു എണ്ണ ഒഴിച്ച് 2 സൈഡ് ഉം തിരിച്ചു ഇട്ടു വറുത്തു എടുക്കുക.(നേരത്തെ വേവിച്ചതായതു കൊണ്ട് ഒരുപാട് സമയം വേണ്ടി വരില്ല, കുറച്ചു എണ്ണയും മതി ). ചപ്പാത്തി, പറാത്ത, കുബോസ് എന്നിവയുടെ കൂടെ കഴിക്കാൻ നല്ല ഒരു സൈഡ് ഡിഷ് ആണ്..എല്ലാരും ട്രൈ ചെയ്യണേ..
Note : നാരങ്ങായ ഉണ്ടെങ്കിൽ അത് പിഴിഞ്ഞ് ഇതിന്റെ മുകളിൽ ഒഴിക്കുക..രുചി ഒന്നൂടെ കൂടൂം..